Times Kerala

വീട്ടുകാർ ആശുപത്രിയിൽ ; ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​ നടന്നത് 16 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച ; വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി

 
വീട്ടുകാർ ആശുപത്രിയിൽ ; ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ​ നടന്നത്  16 ല​ക്ഷം രൂ​പ​യു​ടെ ക​വ​ർ​ച്ച ; വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയി

തി​രു​വി​ല്വാ​മ​ല: വീ​ട്ടു​കാ​ർ സ്ഥലത്തില്ലായിരുന്ന സമയത്ത് കവർച്ച .കവർന്നത് 16 ല​ക്ഷം രൂ​പ​യു​ടെ മുതൽ . വീട്ടുകാർ ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കെയാണ് വ​ൻ മോ​ഷ​ണം നടന്നത് . പ​ഴ​മ്പാ​ല​കോ​ട് കൂ​ട്ടു​പാ​ത​യി​ലെ പു​ന​ർ​ജ​നി സ്​​റ്റോ​പ്പി​ന് സ​മീ​പ​ത്തെ സ​ഫ മ​ൻ​സി​ൽ മു​ഹ​മ്മ​ദി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്നിരിക്കുന്നത് .

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെയാണ് സംഭവം . വീ​ട്ടി​ലു​ള്ള പൂ​ച്ച​ക്ക്‌ ഭ​ക്ഷ​ണം കൊ​ടു​ക്കാ​നെ​ത്തി​യ മു​ഹ​മ്മ​ദി​െൻറ മ​ക‍​െൻറ സു​ഹൃ​ത്താ​ണ് വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന വി​വ​രം ആദ്യം അ​റി​യു​ന്ന​ത്. ഉടൻ തന്നെ വിവരം പ​ഴ​യ​ന്നൂ​ർ പൊ​ലീ​സി​ൽ അറിയിച്ചു . തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കുകയും . തൃ​ശൂ​രി​ൽ​നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ്​​ഗ​ധ​രും, ഡോ​ഗ് സ്ക്വാ​ഡും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തുകയും ചെയ്തു .

സംഭവത്തിൽ 15,000 രൂ​പ​യും 12 പ​വ​ൻ സ്വ​ർ​ണ​വും 10 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ര​ണ്ട് കാ​മ​റ​യും അ​ഞ്ച് ലെ​ൻ​സു​ക​ളും വി​ല​പി​ടി​പ്പു​ള്ള സ​ൺ ഗ്ലാ​സു​ക​ളും 55 ഇ​ഞ്ച് ടി.​വി എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോയത് എന്നാണ് പ്രാഥമിക നിഗമനം .

Related Topics

Share this story