Times Kerala

എറണാകുളം ജില്ലയിൽ കോവിഡ് കേസുകളിൽ വർധന;ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

 
എറണാകുളം ജില്ലയിൽ കോവിഡ് കേസുകളിൽ വർധന;ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

കൊച്ചി :എറണാകുളം ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്.ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല .ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മറ്റ് ജില്ലകളെ അപേക്ഷിച്ചു   കുറവാണെന്നും അദ്ദേഹം പറഞ്ഞു .നിലവിൽ പ്രതിദിന കോവിഡ് കണക്ക് ആയിരം കടന്ന സാഹചര്യം ഉണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് നിലപാടിലാണ് ജില്ലാ ഭരണകൂടം .ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നത് .

13 ,000 തിലേറെ ടെസ്റ്റുകൾ നടത്തുന്നുണ്ട് .വാക്‌സിനേഷൻ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട് .നിർദേശങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നില്ല,പകരം സഹകരണമാണ് പ്രതീക്ഷിക്കുന്നത് .ഇഫ്‌താർ വിരുന്നുകൾക്കും നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട് .

Related Topics

Share this story