chem

സ്ത്രീയുടെ പേരിൽ വ്യാജ പ്രൊഫൈൽ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; പിന്നാലെ ഭീഷണി; ബെംഗളൂരു സ്വദേശി ജീവനൊടുക്കി

ജയ്പൂർ: ഓൺലൈൻ വഴിയുള്ള ഭീഷണിയെ തുടർന്ന് ബെംഗളൂരു സ്വദേശി ജീവനൊടുക്കി. ഒരു സ്ത്രീയുടെ പേരിൽ സംഘം സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും യുവാവിന് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയുമായിരുന്നു. നിരന്തരം ചാറ്റ് ചെയ്തതിനു പിന്നാലെ ചാറ്റുകള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വന്‍തുക ആവശ്യപ്പെടുകയുമായിരുന്നു. ഇതിൽ മാനസികമായി തകർന്നതാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഭരത്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭീഷണി തീവ്രമായതോടെ യുവാവ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണ്.

You might also like

Comments are closed.