chem

വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദവിവരങ്ങൾ പുറത്ത് വിടണം; രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകി

തിരുവനന്തപുരം :വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദവിവരങ്ങൾ പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയ്ക്ക് കത്ത് നൽകി .തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തതിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത് .അതിനാൽ തന്നെ സംസ്ഥാനത്ത് ഒട്ടാകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകളുടെ വിശദവിവരങ്ങൾ പുറത്ത് വിടണം എന്നാണു കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.പോസ്റ്റൽ ബാലറ്റ് ലഭിച്ചവരുടെയും പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പുറത്ത് വിടണം .80 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് എത്ര പോസ്റ്റൽ ബാലറ്റ് വിതരണം ചെയ്തു ,അവയിൽ എത്രയെണ്ണം ബാക്കിയായി റിട്ടേണിങ് ഓഫീസർമാരുടെ കൈവശം ഇരിപ്പുണ്ട് തുടങ്ങിയ വിവരങ്ങൾ പുറത്ത് വിടണമെന്ന് കത്തിൽ പറയുന്നു .

You might also like

Comments are closed.