chem

ദൃശ്യം 2 കന്നഡയിൽ ഒരുങ്ങുന്നു;ചിത്രീകരണം ഈ മാസം ആരംഭിക്കും

ഒടിടി റിലീസിലൂടെ മികച്ച പ്രതികരണം നേടിയ മലയാളം ചിത്രമായ ദൃശ്യം 2വിന്‍റെ കന്നഡ റീമേക്ക് ഒരുങ്ങുന്നു.പി വാസുവാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്‌സിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്ന കന്നഡ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കും.അതെ സമയം ചിത്രത്തിന്റെ പേരിൽ മാറ്റമില്ല. രാജേന്ദ്ര പൊന്നപ്പയായി രവിചന്ദ്രൻ എത്തുമ്പോൾ ഭാര്യ സീതയുടെ വേഷം ചെയ്യുന്നത് മലയാളിതാരം നവ്യ നായരാണ്. വെങ്കടേഷ്, മീന ജോഡിയിൽ ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ദൃശ്യം 2വിന്‍റെ തെലുങ്ക് പതിപ്പിന്‍റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

You might also like

Comments are closed.