Times Kerala

ചുള ഒന്നിന് 5രൂപ, ചക്ക ഒന്നിന് 100 മുതല്‍ 200രൂപ വരെ; വാർക്ക ചക്കക്ക് തമിഴ്‌നാട്ടില്‍ പൊന്നുംവില.!

 
ചുള ഒന്നിന് 5രൂപ, ചക്ക ഒന്നിന് 100 മുതല്‍ 200രൂപ വരെ; വാർക്ക ചക്കക്ക് തമിഴ്‌നാട്ടില്‍ പൊന്നുംവില.!

ചെന്നൈ: കേരളത്തിലെ വരിക്കച്ചക്കയ്ക്കു തമിഴ്‌നാട്ടില്‍ വൻ ഡിമാൻഡ്. ചുള ഒന്നിന് 5 രൂപ മുതലാണ് വില. ഒരു വരിക്കച്ചക്കയ്ക്ക് 100 മുതല്‍ 200 വരെയാണ് വില ഈടാക്കുന്നത്. കമ്പം-തേനി ദേശീയ പാതയോരങ്ങളിലും കൊല്ലം-ചെങ്കോട്ട-തെങ്കാശി ദേശീയ പാതയോരത്തുമാണ് വരിക്കച്ചക്ക കച്ചവടം പൊടിപൊടിക്കുന്നത്. കേരളത്തില്‍ ചരക്ക് ഇറക്കി കാലിയാകുന്ന ലോറികളെല്ലാം ചക്ക നിറച്ചാണു ഇപ്പോള്‍ തിരികെ തമിഴ്‌നാട്ടിലേക്കു എത്തുന്നത്. കേരളത്തില്‍ നിന്നും ചക്ക തമിഴ്‌നാട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.

Related Topics

Share this story