Times Kerala

കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

 
കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

ചാവക്കാട്: ചേറ്റുവ പാലത്തിനു മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം.മിനിലോറിയിലെ ജീവനക്കാരായ മേലേ പട്ടാമ്പി കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഓങ്ങല്ലൂർ കൊണ്ടൂർക്കര നൂറുൽ ഹിദായ ഇസ്ലാമിക് കോംപ്ലക്സിന്​ സമീപം കൊപ്പത്ത് പാറമ്മേൽ കെ.പി. ഉസ്മാൻ (60) എന്നിവരാണ് മരിച്ചത്.ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്​നർ ലോറി മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Topics

Share this story