Times Kerala

സ്‌പുട്‌നിക് വാക്സിന്‍ വിതരണം മെയ് മുതൽ; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍

 
സ്‌പുട്‌നിക് വാക്സിന്‍ വിതരണം മെയ് മുതൽ; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍

ന്യൂഡൽഹി: രാജ്യത്ത് കൊവാക്‌സിനും കൊവിഷീൽഡിനും ശേഷം അംഗീകാരം ലഭിച്ച റഷ്യൻ നിര്‍മിത കൊവിഡ് വാക്‌സിൻ സ്‌പുട്‌നികിന്‍റെ വിതരണം മെയ് മാസത്തിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം സ്പുട്നികിന് ലഭിച്ചതായി അദ്ദേഹം ഔദ്യോഗികമായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിദഗ്‌ധ സമിതി വാക്‌സിന് അനുമതി നൽകിയതിന് പിന്നാലെ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും അംഗീകാരം നൽകിയിരുന്നു.

Related Topics

Share this story