Times Kerala

ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം; ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ശെല്‍വരാജ്

 
ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം; ഷാജിയെ ട്രോളിയ ബെന്യാമിന് മറുപടിയുമായി ശെല്‍വരാജ്

തിരുവനന്തപുരം: കെം.എം ഷാജിയുടെ വീട്ടില്‍നടന്ന വിജിലന്‍സ് റെയ്ഡില്‍ 50 ലക്ഷംരൂപ പിടിച്ചെടുത്തതിന് പിന്നാലെ ഷാജിയെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പ്രമുഖ എഴുത്തുകാരൻ ബെന്യാമിന് മറുപടിയുമായി മുന്‍ എംഎല്‍എ ആര്‍ ശെല്‍വരാജ് രംഗത്ത്. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

ബെന്യാമിന്റെ പുസ്തകങ്ങള്‍ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാള്‍ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍. സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെല്‍ഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.
അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാല്‍ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്‌സ് ബുക്ക് നോവല്‍ ഇന്നിന്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.
പുതിയ നോവല്‍ :
മട്ടന്‍ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങള്‍.
അധ്യായങ്ങള്‍ :
1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
3. മുങ്ങുന്ന കപ്പലില്‍ നിന്ന് ഒരു മുഴം മുമ്പെ
4. മട്ടന്റെ രുചി
5. മരുമോന്റെ ജോലി
6. ചോദ്യം ചെയ്യലില്‍ തലയില്‍ മുണ്ടിട്ട്
7. വിജിലന്‍സും കസ്റ്റംസും പിന്നെ ഞാനും
8. ഭാവി എന്ന ചോദ്യചിഹ്നം
9. അദീബ് എന്ന ചെകുത്താന്‍
അവസാന അധ്യായം
10. സത്യമെ ജയിക്കൂ.
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.

Related Topics

Share this story