Times Kerala

പാക്കിസ്ഥാന് വൻ തിരിച്ചടി; രാജ്യത്തെ ‘ഹൈ റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

 
പാക്കിസ്ഥാന് വൻ തിരിച്ചടി;  രാജ്യത്തെ ‘ഹൈ റിസ്‌ക്’ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

ലണ്ടൻ: ഭീകരരുടെ താവളമായ പാക്കിസ്ഥാനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി ബ്രിട്ടൻ.പാകിസ്താന് കനത്ത പ്രഹരമാണ് ബ്രിട്ടൺ പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരമാണ് പുതിയ നടപടി.

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ മൂന്നാം സ്ഥാനമാണ് പാകിസ്താനുളളത്. ഉത്തരകൊറിയ, സിറിയ, സിംബാബ് വെ , യെമന്‍ എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങള്‍.

Related Topics

Share this story