Times Kerala

രക്തം കട്ടപിടിക്കുന്നു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് വിലക്കേർപ്പെടുത്തി അമേരിക്ക

 
രക്തം കട്ടപിടിക്കുന്നു; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് താല്കാലിക വിലക്കേര്‍പ്പെടുത്തി അമേരിക്ക . വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്ക് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എസ് നടപടി. ഇത്തരം പ്രതികൂല സംഭവങ്ങള്‍ വളരെ അപൂര്വമാണെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചിരിക്കുന്നത്.

Related Topics

Share this story