Times Kerala

ആമസോൺ സിഇഒ ജെഫ് ബെസോസ് സംസാരിക്കുന്നതിനിടെ വേദിയിൽ പ്രതിഷേധവുമായി ഇന്ത്യൻ വംശജ- വി ഡിയോ

 
ആമസോൺ സിഇഒ ജെഫ് ബെസോസ് സംസാരിക്കുന്നതിനിടെ വേദിയിൽ പ്രതിഷേധവുമായി ഇന്ത്യൻ വംശജ- വി ഡിയോ

ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് സന്നിധനായ വേദിയിലേക്ക് പ്രതിഷേധവുമായി കയറിച്ചെന്ന് ഇന്ത്യൻ വംശജയായ മൃഗാവകാശ പ്രവർത്തക. ലാസ് വെഗാസിൽവെച്ചു നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രിയ സാഹ്നി എന്ന 30കാരിയാണ് വേദിയിലേക്ക് ചുവട് വച്ചത്.

കാലിഫോർണിയയിലെ ബെർകിലിയിൽ താമസ പോന്ന പ്രിയ സാഹ്നി ആമസോണിലൂടെ കോഴികളെ വിതരണം ചെയ്യുന്ന ചില സ്ഥാപനങ്ങൾ കോഴികളെ പരിചരിക്കുന്ന രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കോഴികളെ ഉപദ്രവിക്കുന്നതിൽ നിന്നും ആമസോൺ പിന്മാറണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പ്രിയ വേദിയിലേക്ക് ചാടി കയറിയത്. ബെസോസിന്റെ സമീപം എത്തിയപ്പോഴേക്കും പ്രിയയെ സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റി .

Related Topics

Share this story