Times Kerala

“അഴിമതി അന്വേഷിക്കാൻ അനുമതി നൽകില്ല” എന്ന നിലപാട് ഇരട്ടത്താപ്പാണ്; മടിയിൽ കനമില്ലെങ്കിൽ, സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ജലീൽ വിജിലൻസ് അന്വേഷണം നേരിടട്ടെ; ഹരീഷ് വാസുദേവൻ

 
“അഴിമതി അന്വേഷിക്കാൻ അനുമതി നൽകില്ല” എന്ന നിലപാട് ഇരട്ടത്താപ്പാണ്; മടിയിൽ കനമില്ലെങ്കിൽ, സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ജലീൽ വിജിലൻസ് അന്വേഷണം നേരിടട്ടെ; ഹരീഷ് വാസുദേവൻ

തിരുവനന്തപുരം: മടിയിൽ കനമില്ലെങ്കിൽ, സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ജലീൽ വിജിലൻസ് അന്വേഷണം നേരിടട്ടെയെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. തെന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘അഴിമതി’യും ‘സ്വജനപക്ഷപാത’വും നിയമത്തിനു മുന്നിൽ തികച്ചും രണ്ടു വ്യത്യസ്ത കുറ്റങ്ങളാണ്. അഴിമതി Prevention of Corruption Act ന് കീഴിൽ പ്രത്യേക കോടതിയാണ് വിചാരണ നടത്തുക. പ്രാഥമിക അന്വേഷണത്തിന് പോലും സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. വിചാരണയ്ക്കും അനുമതി വേണം. സ്വജനപക്ഷപാതമാകട്ടെ, ലോകായുക്തയിൽ സർക്കാരിന്റെ അനുമതിയില്ലാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാവുന്ന കുറ്റമാണ്. ‘അഴിമതി’ തെളിഞ്ഞാൽ ആരോപണവിധേയൻ ജയിലിലാകാം. ‘സ്വജനപക്ഷപാതം’ തെളിഞ്ഞാൽ പോലും ക്രിമിനൽ കുറ്റമില്ല. അധികാരത്തിൽ നിന്നും നീക്കം ചെയ്യപ്പെടണം. ഇതാണ് ലളിതമായി ഇവ തമ്മിലുള്ള വ്യത്യാസം.
K.T. ജലീൽ അഴിമതി നടത്തിയോ എന്നു കണ്ടത്തേണ്ടത് ഏതെങ്കിലും ഒരു ഏജൻസിയുടെ അന്വേഷണത്തിലാണ്. ആ അന്വേഷണം നടത്താൻ പോലും അനുവാദം നൽകില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്. അനുമതി നിഷേധിച്ചു ഉത്തരവിട്ടു. സർക്കാർ അനുമതി ഇല്ലെങ്കിൽ നിയമപ്രകാരം അന്വേഷിക്കാനാവില്ല എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. അല്ലാതെ അഴിമതി അന്വേഷിച്ച് ജലീലിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതല്ല. രണ്ടും തമ്മിൽ ആനയും ഉറുമ്പും പോലെയുള്ള വ്യത്യാസമുണ്ട്. ഈ വസ്തുതകൾ പരിഗണിച്ച്‌ വേണം കാപ്സ്യൂളുകൾ തയ്യാറാക്കാൻ.
K.T. ജലീൽ അധികാരദുർവിനിയോഗം നടത്തി എന്നു ലോകായുക്ത വിധിച്ച സാഹചര്യത്തിൽ അഴിമതി നടത്തിയോ ഇല്ലയോ എന്ന് വിജിലൻസ് അന്വേഷിക്കേണ്ടതില്ല എന്ന സംസ്ഥാനസർക്കാരിന്റെ മുൻ ഉത്തരവ് പിൻവലിക്കുന്നതാണ് മര്യാദ. അഴിമതിവിരുദ്ധതയാണ് നയം എന്നുപറയുന്ന സർക്കാറിന്റെ, “അഴിമതി അന്വേഷിക്കാൻ അനുമതി നൽകില്ല” എന്ന നിലപാട് കുറഞ്ഞപക്ഷം ഇരട്ടത്താപ്പാണ്. മടിയിൽ കനമില്ലെങ്കിൽ, സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ K.T. ജലീൽ വിജിലൻസ് അന്വേഷണം നേരിടട്ടെ, എന്ന് സർക്കാർ ഇനിയെങ്കിലും ഉത്തരവിറക്കണം.
ശിക്ഷിക്കാനല്ല, അന്വേഷിക്കാനാണ് ആവശ്യപ്പെടുന്നത്.

Related Topics

Share this story