Times Kerala

വേനല്‍ മഴ; പത്തനംതിട്ടയില്‍ 14.29 കോടി രൂപയുടെ കൃഷി നാശം

 
വേനല്‍ മഴ; പത്തനംതിട്ടയില്‍ 14.29 കോടി രൂപയുടെ കൃഷി നാശം

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ വേനല്‍ മഴയിലും കാറ്റിലും ഏഴ് വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കണക്കാണിത്. ഈ നാശനഷ്ടങ്ങളുടെ തുക തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ കണക്കാക്കി വരുന്നു. കാറ്റിലും മഴയിലും ജില്ലയില്‍ 14.29 കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി പ്രാഥമികമായി കണക്കാക്കുന്നു.

ജില്ലയില്‍ 5,061 കര്‍ഷകരുടെ 4,085.36 ഹെക്ടര്‍ സ്ഥലത്തെ കൃഷി വിളകള്‍ക്ക് നാശമുണ്ടായി എന്നാണ് കൃഷി വകുപ്പ് കണക്കാക്കിയിരിക്കുന്നത്. 2,479.56 ഹെക്ടര്‍ സ്ഥലത്തെ 1,905 കര്‍ഷകരുടെ കുലച്ച വാഴകളും 759.67 ഹെക്ടര്‍ സ്ഥലത്തെ 1,876 കര്‍ഷകരുടെ കുലയ്ക്കാത്ത വാഴകളും നാശിച്ചു. കൂടാതെ തെങ്ങ്, പ്ലാവ്, റബര്‍, കമുക്, ജാതി, കുരുമുളക്, നെല്ല്, വെറ്റില, കപ്പ, പച്ചക്കറി, കിഴങ്ങ് തുടങ്ങിയ കൃഷി വിളകള്‍ക്കും നാശമുണ്ടായി.

Related Topics

Share this story