Times Kerala

കോ​വി​ഡ് വ്യാ​പ​നം; ബ്രസീലിനെ പിന്തള്ളി ഇന്ത്യ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ രണ്ടാമത്

 
കോ​വി​ഡ് വ്യാ​പ​നം; ബ്രസീലിനെ പിന്തള്ളി ഇന്ത്യ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ രണ്ടാമത്

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 1,68,912 പേ​ർ​ക്കു കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോഗത്തെത്തുടർന്ന് 904 മ​രിച്ചു. ഇ​തോ​ടെ രോ​ഗ​വ്യാ​പ​ന​ത്തി​ൽ ഇ​ന്ത്യ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. മ​ഹാ​രാഷ്‌ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഛത്തീ​സ്ഗ​ഡ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളിലാണ് കോവിഡ് രൂക്ഷമായ തുടരുന്നത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,35,27,717 പേ​ർ​ക്ക് രോ​ഗ ബാ​ധ​യു​ണ്ടാ​യെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചത്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഗ​വ​ർ​ണ​ർ​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രിയും ഉ​പ​രാഷ്‌ട്രപ​തിയും ആശയവിനിമയം ന​ട​ത്തും.

Related Topics

Share this story