Times Kerala

കാലം ചെയ്ത ഫിലിപ്പ് രാജകുമാരനെ ജീവനേക്കാളേറെ ആരാധിച്ച ഒരു ഗ്രാമം ; തെക്കൻ പസഫിക്കിലെ ഈ ജനത അവരുടെ ദൈവത്തെയോർത്ത് കേഴുകയാണ്

 
കാലം ചെയ്ത ഫിലിപ്പ് രാജകുമാരനെ ജീവനേക്കാളേറെ ആരാധിച്ച ഒരു ഗ്രാമം ; തെക്കൻ പസഫിക്കിലെ ഈ ജനത അവരുടെ ദൈവത്തെയോർത്ത് കേഴുകയാണ്

തെക്കൻ പസഫിക്കിലെ ടന്നയിലെ വാനുവാടു ദ്വീപിലെ യാക്കലിലെ ഗ്രാമവാസികൾ പതിറ്റാണ്ടുകളായി ആരാധിക്കുകയാണ് ഫിലിപ് രാജകുമാരനെ. അവർക്ക് അദ്ദേഹം കാണപ്പെട്ട ദൈവമാണ്. അദ്ദേഹത്തിൻറെ മരണവാർത്ത ഒന്നരദിവസത്തിനുശേഷം അടുത്തുള്ള റിസോർട്ടിലെ ഒരു സ്ത്രീ പറഞ്ഞപ്പോഴാണ് അവരറിയുന്നത്. ദുഃഖ വാർത്തകേട്ടതും പുരുഷന്മാരെല്ലാം നിശ്ശബ്ദരാവുകയും സ്ത്രീകൾ കരയാൻ തുടങ്ങുകയും ചെയ്തു. ആ ഗ്രാമം മുഴുവൻ അത്രയ്ക്ക് ദുഃഖത്തിലായിരുന്നു. 1974 ൽ ബ്രിട്ടീഷ് രഞ്ജിയ്‌ക്കൊപ്പം ഫിലിപ് രാജകുമാരൻ ആ ദ്വീപ് സന്ദർശിച്ചതിനു ശേഷമാണ് ഗ്രാമീണർ അദ്ദേഹത്തെ ആരാധിച്ചുതുടങ്ങിയത്. അദ്ദേഹം മരിച്ചാലും ആത്മാവ് പുതിയൊരു ശരീരത്തിനായി തേടുകയാണെന്നാണ് അവരുടെ വിശ്വാസം. ഫിലിപ് രാജകുമാരന്റെ മരണം ഗ്രാമവാസികളുടെ മതവികാരത്തെ എങ്ങിനെ മാറ്റും എന്നത് വ്യക്തമല്ലെന്നാണ് യാക്കലിലെ മേധാവി ആൽബി പറഞ്ഞത്. ഫിലിപ് രാജകുമാരന്റെ മൂത്ത പുത്രൻ ചാൾസോ ചെറുമക്കളായ ഹാരിയോ അല്ലെങ്കിൽ വില്ല്യമോ ഗ്രാമവാസികളുടെ മനസ്സിലിടം നെടുമോയെന്നത് ഇപ്പോൾ പറയാനാവില്ലെന്നും ആൽബി അഭിപ്രായപ്പെട്ടു. ഫിലിപ് രാജകുമാരന്റെ ആത്മാവെന്നും കൂടെയുണ്ടാകുമെന്നും അതിനാൽ സന്തോഷവതിയായിരിക്കണമെന്ന് രാജ്ഞിയ്ക്ക് ആശ്വാസവാക്കുകൾ നേരുകയുമായിരുന്നു ആൽബി.

Related Topics

Share this story