Times Kerala

ശുഭരാത്രി; ചിത്രത്തിൻെറ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

 
ശുഭരാത്രി; ചിത്രത്തിൻെറ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

ദിലീപിനെ നായകനാക്കി കെ.പി. വ്യാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൻെറ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നാദിർഷായുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. ഷാനവാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

അരോമ മോഹനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജി ബാലാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Related Topics

Share this story