Times Kerala

കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ ; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം

 
കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ ; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി 9 മണി വരെ മാത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശത്തിൽ പറയുന്നത് .

കൂടാതെ ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം . പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം.കൂടാതെ പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട് .

Related Topics

Share this story