Times Kerala

പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി ”എം. ജി. ജോര്‍ജ് മുത്തൂറ്റ് കാന്‍സര്‍ സെന്റര്‍”

 
പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി ”എം. ജി. ജോര്‍ജ് മുത്തൂറ്റ് കാന്‍സര്‍ സെന്റര്‍”

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി. ജോര്‍ജ് മുത്തൂറ്റിന്റെ ഓര്‍മയ്ക്കായി കോഴഞ്ചേരിയില്‍ മുത്തൂറ്റ് ഗ്രൂപ്പ് പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്കായി ”എം. ജി. ജോര്‍ജ് മുത്തൂറ്റ് കാന്‍സര്‍ സെന്റര്‍” ആരംഭിക്കുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് കാന്‍സര്‍ ചികില്‍സ നല്‍കുന്നതില്‍ ഈ അത്യാധുനിക കാന്‍സര്‍ സെന്റര്‍ മുന്‍ പന്തിയിലായിരിക്കും. കൂടാതെ പത്തനംതിട്ടയിലെ രണ്ടാമത്തെ മുത്തൂറ്റ് ആശുപത്രിയില്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഹൃദ്‌രോഗ ചികില്‍സാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

എം. ജി. ജോര്‍ജ് മുത്തൂറ്റ് വിടവാങ്ങിയതിന്റെ ഓര്‍മയ്ക്കായി കോഴഞ്ചേരിയില്‍ നടന്ന 40-ാം ദിന പ്രാര്‍ത്ഥനാ ചടങ്ങില്‍ മുത്തൂറ്റ് കുടുംബം ഒന്നടങ്കം ബിസിനസും ജീവകാരുണ്യ പൈതൃകവും കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് പ്രതിജ്ഞയെടുത്തു.

മുത്തൂറ്റ് ഗ്രൂപ്പ് കമ്പനികളുടെ ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി. ജോര്‍ജ് മുത്തൂറ്റ് (1949-2021) രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകള്‍ക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തന്റെ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത ജീവകാരുണ്യ, സിഎസ്ആര്‍ സംരംഭങ്ങളും ജനപ്രിയവും താങ്ങാനാവുന്നതുമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അസംഖ്യം ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക വ്യവസ്ഥയുടെ നേട്ടങ്ങള്‍ നല്‍കാനും, അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായിച്ചു.

1993ലാണ് അദേഹം ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനം ഏറ്റത്. അദേഹത്തിന്റെ ചലനാത്മകവും ഊര്‍ജ്ജസ്വലവുമായ നേതൃത്വം പല നാഴികക്കല്ലുകളും കടക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പിന് പ്രേരകമായി. പ്രധാന കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് സ്വര്‍ണ വായ്പാ വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന് മാത്രമല്ല, ഇവിടെ വളര്‍ന്ന് യുഎസ്എ, യുകെ, യുഎഇ, കോസ്റ്റ റിക്ക, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലും വേരുറപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം തുടങ്ങിയ രാജ്യത്തിന്റെ ഭാവിയെ നേരിട്ട് ബാധിക്കുന്ന പ്രധാന മേഖലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ അദ്ദേഹം ഒരു ഘട്ടത്തിലും വീഴ്ച വരുത്തിയിട്ടില്ല. ഈ സംരംഭങ്ങള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള എണ്ണമറ്റ ആളുകളുടെ ജീവിതത്തിന് ആശ്വാസമാകാന്‍ സഹായിച്ചു.

അദ്ദേഹത്തിന്റെ അഗാധമായ അര്‍പ്പണബോധവും നിരന്തരമായ ഇടപെടലും ഇന്ത്യയിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയില്‍ 5300ലധികം ബ്രാഞ്ചുകളും വൈവിധ്യമാര്‍ന്ന 20 ഡിവിഷനുകളുമായി മുത്തൂറ്റ് ഗ്രൂപ്പിനെ മുന്‍നിരയിലെത്തിച്ചു. ഇവിടെ, അദ്ദേഹത്തിന്റെ ആശയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ജ്ഞാനം എന്നിവ നമ്മുടെ പാതകളെ പ്രകാശപൂരിതമാക്കും, അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും അനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും അചഞ്ചലമായി, പ്രതിജ്ഞാബദ്ധരായി തുടരുമെന്ന് തങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

Related Topics

Share this story