Times Kerala

കനാൽ വെള്ളത്തിൽ വീണു ഒഴുക്കിൽപ്പെട്ടു; 3 വയസ്സുകാരന് രക്ഷകയായി ഏയ്ഞ്ചൽ

 
കനാൽ വെള്ളത്തിൽ വീണു ഒഴുക്കിൽപ്പെട്ടു; 3 വയസ്സുകാരന് രക്ഷകയായി ഏയ്ഞ്ചൽ

തൃശൂർ: കനാൽ വെള്ളത്തിൽ വീണു ഒഴുക്കിൽപ്പെട്ട 3 വയസ്സുകാരന് രക്ഷകയായി 10 വയസ്സുകാരി. രാമവർമപുരം പള്ളിമൂലയിൽ തുത്തിക്കാട്ടിൽ ലിന്റേയുടെ മകൻ അനയ് (3) കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ വീടിനു സമീപത്തായി കടന്നു പോകുന്ന കനാലിൽ വീഴുകയായിരുന്നു. അനയ് വെള്ളത്തിൽ വീഴുന്നതു കണ്ട മറ്റു കുട്ടികളുടെ കരച്ചിൽ കേട്ട് മണ്ണാത്ത് ജോയ് ഏബ്രഹാമിന്റെ മകൾ എയ്ഞ്ചൽ മരിയ (10) കനാലിൽ ചാടി അനയിനെ രക്ഷിക്കുകയായിരുന്നു. ഉടൻ തന്നെ അനയിനെ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കേരള അഗ്നിരക്ഷാ അക്കാദമിയിൽ എയ്ഞ്ചൽ നീന്തൽ പഠിച്ചിരുന്നു.

Related Topics

Share this story