Times Kerala

മൻസൂർ വധക്കേസ്; ഒരു പ്രതി കൂടി കസ്റ്റഡിയിൽ; പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളെന്ന് റിപ്പോർട്ട്

 
മൻസൂർ വധക്കേസ്; ഒരു പ്രതി കൂടി കസ്റ്റഡിയിൽ; പിടിയിലായത് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളെന്ന് റിപ്പോർട്ട്

കണ്ണൂർ: പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായിബന്ധപ്പെട്ട് ഒരു പ്രതി കൂടി അറസ്റ്റിൽ. പുല്ലൂക്കര സ്വദേശി ബിജേഷ് എന്നയാളാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് ബിജേഷ് എന്നാണു നിഗമനം. ഇന്ന് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. പ്രതിയെ അന്വേഷണസംഘം ചോദ്യം ചെയ്ത വരികയാണ്.

Related Topics

Share this story