Times Kerala

അയ്യപ്പനെ വണങ്ങി ഗവര്‍ണര്‍ മലയിറങ്ങി

 
അയ്യപ്പനെ വണങ്ങി ഗവര്‍ണര്‍ മലയിറങ്ങി

പത്തനംതിട്ട: ശബരിമല മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പദ്ധതിയായിരുന്നു പുണ്യം പൂങ്കാവനം. ഇതിന്റെ ഭാഗമായ ശുചീകരണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കാളിയായി. ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമല ദര്‍ശനം നടത്തിയ ഗവര്‍ണര്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി സന്നിധാനവും പരിസര പ്രദേശങ്ങളും ശുചിയാക്കുന്നത്തിനു വേണ്ടി തിങ്കളാഴ്ച പങ്കാളിയായിരുന്നു .കൂടാതെ പുണ്യം പൂങ്കാവനം വോളണ്ടിയര്‍മാര്‍, അയ്യപ്പസേവാസംഘം വോളണ്ടിയര്‍മാര്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

Related Topics

Share this story