Times Kerala

സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിനുകൾ  കൂടി എത്തി

 
സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിനുകൾ  കൂടി എത്തി

തിരുവനന്തപുരം:  സംസ്ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിനുകൾ  കൂടി എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ് വാക്‌സിനുകളുമാണ് എത്തിച്ചത്. നേരത്തെ വാക്സിനുകൾക്ക് ക്ഷാമം നേരിട്ടതോടെ അടിയന്തിരമായി വാക്സിനുകൾ നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story