Times Kerala

വൈറലായി മരക്കാറിലെ ലിറിക്കൽ വീഡിയോ

 
വൈറലായി മരക്കാറിലെ ലിറിക്കൽ വീഡിയോ

മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചിത്രത്തിലെ കണ്ണില്‍ എന്റെ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.റോണി റാഫേല്‍ സംഗീതം നൽകിയ ഗാനത്തിന് വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, സിയ ഉള്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍ ആണ് വരികള്‍ എഴുതിയത് . ഗാനത്തില്‍ സൂഫി വരികള്‍ ഷാഫി കൊല്ലം ആണ് രചിച്ചിരിക്കുന്നത്..
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്നാണ് റിലീസ് മാറ്റിവച്ചിരിക്കുന്നത്.അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത് മധു, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ഫാസില്‍ സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, മാമുക്കോയ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, സുഹാസിനി മണിരത്‌നംം എന്നിങ്ങനെ വലിയ താരനിരയിൽ ഒരുങ്ങുന്ന സിനിമ രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Related Topics

Share this story