Times Kerala

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം ; കേസിൽ മൂന്നുപേര്‍ പിടിയില്‍

 
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം ; കേസിൽ  മൂന്നുപേര്‍ പിടിയില്‍

കാലടി: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം . കേസില്‍ മൂന്നുപേര്‍ പിടിയില്‍. മറ്റൂര്‍ യോർധനാപുരം പൊതിയക്കര പുത്തന്‍പുര വീട്ടില്‍ ക്രിസ്​റ്റിന്‍ (22), പൊതിയക്കര വള്ളൂരാന്‍ വീട്ടില്‍ ആഷിഖ്​ (22), കുന്നേക്കാടന്‍ വീട്ടില്‍ സേവ്യര്‍ (51) എന്നിവരെയാണ് കാലടി ​പൊലീസ് അറസ്റ്റ് ചെയ്തത് . മഞ്ഞപ്രയില്‍ മറ്റൂര്‍ തോട്ടകം പള്ളിപ്പാടന്‍ വീട്ടില്‍ ഗോള്‍ബിനെയാണ് ഇവർ ആക്രമിച്ചത്. ഇവരെ കൂടാതെ ശ്യാം, ബെറ്റി എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. അതേസമയം പരിക്കേറ്റ ഗോള്‍ബിന്‍ ചികിത്സയിലാണ്.

Related Topics

Share this story