chem

മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ നിന്ന് രാജിവക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്

പ്രശസ്ത ബോളിവുഡ് താരം ദീപിക പദുകോൺ മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ (MAMI) നിന്ന് രാജിവക്കുന്നു.താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്.2017ലാണ് സംവിധായിക കിരൺ റാവുവിൽ നിന്ന് ദീപിക സ്ഥാനം ഏറ്റെടുത്തത്.മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജില്‍ ചെയർപേഴ്സനായുള്ള അനുഭവം നല്ലതായിരുന്നു.അതിനാൽ തന്നെ ലോകത്തിൽ പലഭാഗത്ത് നിന്നും കഴിവുള്ള ഒരുപാട് പേരെ മുംബൈയിലേക്ക് എത്തിക്കാൻ സാധിച്ചു.എന്നാൽ ഇപ്പോഴുള്ള സാഹചര്യത്തിൽ എംഎ എംഎയിൽ വേണ്ടത്ര ശ്രദ്ധ നല്കാൻ കഴിയാത്തതിനാലാണ് രാജി വയ്ക്കുന്നതെന്നാണ് താരം വ്യക്തമാക്കിയത്.എന്നാൽ എംഎഎംഎയിൽ നിന്നും ഒരിക്കലും ബന്ധം വിട്ടുകളയില്ലന്നും ജീവിതാവസാനം വരെയും ബന്ധം കാത്തു സൂക്ഷിക്കുമെന്നും താരം വ്യക്തമാക്കി.

You might also like

Comments are closed.