Times Kerala

”യൂറോപ്പിൽ കൊറോണയും കൊക്കയ്‌നും സമനിലയിൽ”; യൂറോപ്യൻ ഏജൻസിയായ യൂറോപോൾ

 
”യൂറോപ്പിൽ കൊറോണയും കൊക്കയ്‌നും സമനിലയിൽ”; യൂറോപ്യൻ ഏജൻസിയായ യൂറോപോൾ

കോവിഡ് മഹാമാരി പിടിപെട്ടതോടെ യൂറോപ്പിൽ ലഹരിവസ്തുവായ കൊക്കെയ്‌നിനും ആവശ്യമേറുകയാണെന്ന് യൂറോപ്യൻ യൂണിയൻ ഏജൻസിയായ യൂറോപോൾ. മുക്കാൽ ഭാഗത്തോളം കുറ്റകൃത്യങ്ങളിലും കൊകൈയ്ൻറെ ഉപയോഗമാണ് കാരണമായിരിക്കുന്നതെന്നും കോവിഡ് സാഹചര്യത്തിൽ ഉപജീവനത്തിനായി പാടുപെടുന്ന കുറ്റവാളി സംഘങ്ങൾ ഈ ലഹരിമരുന്നിന്റെ ബിസിനസ്സിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും യൂറോപോൾ ഡയറക്ടർ കാതറിൻ ഡി ബോൾ വിശദീകരിച്ചു. ലാറ്റിനമേരിക്കയിൽ നിന്ന് കണക്കില്ലാത്ത അത്രയും അളവിൽ കൊക്കെയ്ൻ യൂറോപ്യൻ യൂണിയനിലേക്ക് കടത്തപ്പെടുന്നുണ്ട്. ഇത് യൂറോപ്പിലെയും തെക്കേ അമേരിക്കയിലെയും കുറ്റവാളികൾക്ക് കോടിക്കണക്കിന് യൂറോ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. തൊഴിലാളികൾ മുതൽ നേതാക്കൾ വരെയുള്ളവർ ഈ ലഹരി ബിസിനസ്സിന്റെ പേരിൽ അഴിമതി നടത്തുന്നുണ്ടെന്നും കാതറിൻ കൂട്ടിച്ചേർത്തു. പൗരന്മാരുടെ ജീവിതത്തിൽ, സമ്പദ്‌വ്യവസ്ഥയിൽ, നിയമവാഴ്ചയിൽ ഇത് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അതാണ് ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമാക്കാൻ ശ്രമിയ്ക്കുന്നതെന്നും അവർ പറഞ്ഞു.

Related Topics

Share this story