Times Kerala

കോവിഡ്​ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെ കുംഭമേളയിൽ പ​ങ്കെടുത്തത്​ 28ലക്ഷം ഭക്​തർ

 
കോവിഡ്​ സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെ കുംഭമേളയിൽ പ​ങ്കെടുത്തത്​ 28ലക്ഷം ഭക്​തർ

ഹരിദ്വാർ: കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി നടന്ന രാജകീയ കുളിയിൽ മാസ്​ക്​ ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്യാതെ 28 ലക്ഷത്തോളം ഭക്​തർ പ​ങ്കെടുത്തതിൽ 102 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 18,169 ഭക്തരെ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ 102 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചത്. അതേസമയം, രണ്ടാമത്തെ രാജകീയ കുളി പൂർത്തിയായത് തിങ്കളാഴ്ചയാണ്. ഇതിൽ പ​ങ്കെടുക്കുന്നവർക്കായി ആരോഗ്യവകുപ്പ്​ നടത്തിയ കോവിഡ്​ ടെസ്റ്റിന്‍റെ കണക്കുകളാണ്​ ഉത്തരാഖണ്ഡ് സർക്കാർ പുറത്തുവിട്ടത്​. ജനുവരി പതിനാലിന്​ ആരംഭിച്ച കുംഭമേള ചടങ്ങുകൾ ഏപ്രിൽ ഇരുപത്തിയേഴിനാണ്​ അവസാനിക്കുക.

Related Topics

Share this story