Times Kerala

കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിൽ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി

 
കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിൽ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി

കൊ​ട്ടാ​ര​ക്ക​ര : ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ കൂ​ടു​കൂ​ട്ടി​യ വെ​ള്ളി​മൂ​ങ്ങ​ക​ളെ പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്ക് പു​ത്തൂ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന്യ ഫ​ർ​ണി​ച്ച​റി​ൽ​നി​ന്നാ​ണ്​ മൂ​ങ്ങ​ക​ളെ പിടികൂടിയത് .പ​ത്ത​നാ​പു​ര​ത്ത് നി​ന്നെ​ത്തി​യ ഫോ​റ​സ്​​റ്റ്​ സം​ഘമാണ് ഇവയെ പിടികൂടിയത് .

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ മൂ​ന്നോ​ടെയാണ് ഇവയെ കണ്ടെത്തിയത് . മു​ട്ട​യി​ട്ട് വി​രി​ഞ്ഞ ര​ണ്ട് വെ​ള്ളി​മൂ​ങ്ങ കു​ഞ്ഞു​ങ്ങ​ൾ കൂ​ടോ​ടെ താ​ഴെക്ക് വീഴുകയായിരുന്നു . ക​ട​യു​ട​മ ഫാ​സി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന്​ പ​ത്ത​നാ​പു​രം ഡി.​എ​ഫ്.​ഒ ശ്യാ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്​​റ്റ്​ സം​ഘം സ്ഥ​ല​ത്തെ​ത്തി മൂ​ങ്ങ​ക​ളെ ഏ​റ്റെ​ടു​ത്തു.

Related Topics

Share this story