Times Kerala

അപർണ ബാലമുരളി കേന്ദ്രകഥാപാത്രമാകുന്ന ‘ഉല’ ;ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്

 
അപർണ ബാലമുരളി കേന്ദ്രകഥാപാത്രമാകുന്ന ‘ഉല’ ;ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്

അപർണ ബാലമുരളി കേന്ദ്രകഥാപാത്രമാകുന്ന ‘ഉല’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടന്‍ പൃഥ്വിരാജ് പുറത്തിറക്കി. സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ നിർമിക്കുന്ന ചിത്രം യുവ നടൻ ടൊവിനോ തോമസിനെ നായകനാക്കി ‘കല്‍ക്കി’ എന്ന സിനിമയൊരുക്കിയ പ്രവീണ്‍ പ്രഭാറാം ആണ് സംവിധാനം ചെയ്യുന്നത്.വളരെ കരുത്തുറ്റ കഥാപാത്രങ്ങളിൽ തിളങ്ങിയ അപർണ  തമിഴ് സൂപ്പർ താരം സൂര്യ നായകനായയെത്തിയ സൂരറൈ പോട്രിലാണ് അവസാനമായി അഭിനയിച്ചത്.മലയാളത്തിലും തമിഴിലും ആണ് ചിത്രം ഒരുക്കുന്നത്.മെയ് അവസാന വാരത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഉല .
അപർണയുടെ മുഖത്തിന്റെ ഒരു വശത്തിൽ കണ്ണുനീരും എന്നാൽ മറുവശത്ത് പ്രകാശഭരിതവുമായാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.
ഫഹദ് ഫാസിലും അനുശ്രീയും സുപ്രധാന വേഷത്തിലഭിനയിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന് ചിത്രത്തിലൂടെയാണ് അപർണ മുരളി അഭിനയരംഗത്ത് ശ്രദ്ധ നേടുന്നത്.

Related Topics

Share this story