Times Kerala

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണം എയർ കസ്‌റ്റംസ് പിടികൂടി

 
കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 70 ലക്ഷം രൂപയുടെ സ്വർണം എയർ കസ്‌റ്റംസ് പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ  യാത്രക്കാരിൽ നിന്ന് 1538 ഗ്രാം സ്വർണം പിടികൂടി.  നാല് യാത്രക്കാരിൽ നിന്നായി 70 ലക്ഷം രൂപയുടെ 1538 ഗ്രാം സ്വർണമാണ് എയർ കസ്‌റ്റംസ് പിടികൂടിയത്. എയർ കസ്‌റ്റംസ് നടത്തിയ പരിശോധനയിൽ യാത്രക്കാരായ പാലക്കാട് സ്വദേശി 200 ഗ്രാം സ്വർണം ട്രോളർ സ്‌കേറ്റിംഗ് ഷൂവിനുള്ളിൽ ഒളിപ്പിച്ച നിലയിലും കോഴിക്കോട് സ്വദേശി കാലുകൾക്കിടയിൽ ഒളിപ്പിച്ച 399 ഗ്രാം സ്വർണം കാലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കാസർകോട് സ്വദേശികൾ 939 ഗ്രാം സ്വർണം ക്യാപ്‌സൂൾ രൂപത്തിലാണ് കടത്താൻ ശ്രമിക്കവെയാണ് എയർ കസ്‌റ്റംസ്  പിടികൂടിയത്.

Related Topics

Share this story