Times Kerala

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്കായി 2 കോടി

 
ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്കായി 2 കോടി

തിരുവനന്തപുരം:  2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്കായി 2 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ സമര്‍പ്പിച്ച പ്രൊപ്പോസര്‍ വിലയിരുത്തിയാണ് ഭരണാനുമതി നല്‍കിയത്.

ഗവേഷണം, വികസനം, പുനരധിവാസം എന്നിവയ്ക്കായി 40 ലക്ഷം രൂപ, ലഘുലേഖകള്‍, കൈപുസ്തകം, ബ്രോഷര്‍ എന്നിവയുടെ പ്രസിദ്ധീകരണത്തിന് 3 ലക്ഷം, പൊതുജന ബോധവത്ക്കരണത്തിന് 1.16 കോടി, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിനും 2 ലക്ഷം, ഭിന്നശേഷിക്കാര്‍ക്കായി അദാലത്തുകള്‍ക്കും സിറ്റിംഗുകള്‍ക്കുമായി 3 ലക്ഷം, നിയമ സഹായത്തിനും നിയമോപദേശത്തിനുമായി 10 ലക്ഷം രൂപ, ജില്ലാതല, സംസ്ഥാനതല കലാമേളകള്‍ക്കും കായികമേളകള്‍ക്കുമായി 3 ലക്ഷം, ബോധവത്ക്കരണ പരിപാടികള്‍ക്കും സെമിനാറുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമായി 10 ലക്ഷം, ബോര്‍ഡുകളും സ്ലൈഡുകളും നിര്‍മ്മിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിന് 10 ലക്ഷം, ഭിന്നശേഷിക്കാരുടെ കലാസൃഷ്ടിക്കുള്ള അവാര്‍ഡ്, പ്രസിദ്ധീകരണം എന്നിവയ്ക്കായി 3 ലക്ഷം രൂപ എന്നിങ്ങനെയാണ് ഭരണാനുമതി നല്‍കിയത്.

Related Topics

Share this story