Times Kerala

പാകിസ്ഥാനുമായി ഇനി ചര്‍ച്ചയ്ക്കില്ല : നിലപാടിലുറച്ച് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

 
പാകിസ്ഥാനുമായി ഇനി ചര്‍ച്ചയ്ക്കില്ല : നിലപാടിലുറച്ച് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്

പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്നുറപ്പിച്ച് ഇന്ത്യ. ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ഉണ്ടാകുമെന്ന പ്രചരണമാണ് ഇന്ത്യ തള്ളിയത്. എന്നാൽ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന വിഷയത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ധത്തിന് വഴങ്ങില്ലെന്നും ഇന്ത്യൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

പാക്കിസ്ഥാന്‍ വിദേശ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം ചൂണ്ടിക്കാട്ടി ഷാങ്ഹായ് ഉച്ചകൊടിയ്ക്കിടെ ഇന്ത്യ പാക്ക് പ്രധാനമന്ത്രി തല ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നതായ് പാക് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് ഇന്ത്യ തള്ളിയത്. നിലവിലുള്ള സാഹചര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച ഇല്ല. പാക് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു. ഇറാനുമായുള്ള ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളില്‍ ഇടപെടാനുള്ള അമേരിയ്ക്കന്‍ ശ്രമം അംഗീകരിക്കില്ലെന്ന നയം വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.

Related Topics

Share this story