Times Kerala

റിലീസിനൊരുങ്ങി ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’; ജൂലൈ 2നു തീയേറ്ററുകളിൽ എത്തും

 
റിലീസിനൊരുങ്ങി ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’; ജൂലൈ 2നു തീയേറ്ററുകളിൽ എത്തും

ആസിഫ് അലി രാജീവ് രവി ചിത്രം ‘കുറ്റവും ശിക്ഷയും ജൂലൈ 2നു തീയേറ്ററുകളിൽ എത്തും.ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലുടെയുമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്.ഒ ടി ടി റിലീസ് ആയിരിക്കും ചിത്രം പുറത്തിറക്കുന്നതെന്നുള്ള പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും തിയേറ്ററിൽ റിലീസ് ചെയ്യാൻ അണിയപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ്.സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.സുരേഷ് രാജനാണ് ഛായാഗ്രാഹകന്‍.മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Related Topics

Share this story