Times Kerala

20 വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്ത് തിരിച്ചെത്തി മലയാളത്തിന്റെ പ്രിയതാരം സംയുക്ത വർമ്മ

 
20 വർഷങ്ങൾക്ക് ശേഷം അഭിനയരംഗത്ത് തിരിച്ചെത്തി മലയാളത്തിന്റെ പ്രിയതാരം സംയുക്ത വർമ്മ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വര്‍മ.അഭിനയരംഗത്ത് ഒരുപാട് വർഷം നിന്നില്ലെങ്കിലും കുറച്ച് വേഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലേക്ക് ഇടം നേടാൻ സംയുക്ത വർമ്മക്ക് കഴിഞ്ഞിട്ടുണ്ട്.ബിജു മേനോനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് .എന്നാൽ 20 വർഷങ്ങൾക്ക് ശേഷം ക്യാമറയുടെ മുൻപിലേക്ക് എത്തുകയാണ് താരം. ഹരിതം ഫുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അഭിനയരംഗത്ത് വീണ്ടും എത്തിയിരിക്കുന്നത്.വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷമാണ് താരം ചെയ്യുന്നത്.കുബേരനിലായിരുന്നു നടി അവസാനമായി അഭിനയിച്ചിരുന്നത്.

Related Topics

Share this story