Times Kerala

ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്റ് ചെയ്തു

 
ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്റ് ചെയ്തു

പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ അക്രമത്തെ തുടര്‍ന്ന് ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്റ് ചെയ്തു. എന്നാൽ സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍ വരുന്നവരെ പോരാട്ടം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.ആഫ്രിക്കന്‍ യൂണിയന്റെ സമാധാന-സുരക്ഷാ വിഭാഗമാണ് സുഡാനെ സസ്പെന്റ് ചെയ്തതായി ട്വിറ്ററിലൂടെ അറിയിച്ചത്.

ആഫ്രിക്കന്‍ യൂണിയന്റെ സുഡാന്റെ പ്രാതിനിധ്യവും ഇതോടെ നിര്‍ത്തലാക്കി. സുഡാനില്‍ സിവിലിയന്‍ സര്‍ക്കാര്‍ നിലവില്‍ വരുന്നവരെ സസ്പെന്‍ഷന്‍ തുടരാനാണ് ആഫ്രിക്കന്‍ യൂണിയന്റെ തീരുമാനം. തിങ്കളാഴ്ച ഖാര്‍ത്തൂമില്‍ നടന്ന സൈനിക നടപടിയെ തുടര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്‍ അടിയന്തരയോഗം കൂടുന്നത്.ചൊവ്വാഴ്ച പ്രതിഷേധക്കാരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ നൈല്‍ നദിയില്‍ നിന്ന് കണ്ടെടുത്തത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു .

Related Topics

Share this story