Times Kerala

അനധികൃത കുടിയേറ്റക്കാരനെന്ന് വിധിച്ച് ജയിലിലായ മുഹമ്മദ് സനാവുള്ളയ്ക്ക് ജാമ്യം

 
അനധികൃത കുടിയേറ്റക്കാരനെന്ന് വിധിച്ച് ജയിലിലായ മുഹമ്മദ് സനാവുള്ളയ്ക്ക് ജാമ്യം

ന്യൂദല്‍ഹി: ഇന്ത്യന്‍ ആര്‍മിയില്‍ 30 വര്‍ഷം സുബൈദാര്‍ പദവിയില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷം അനധികൃത കുടിയേറ്റക്കാരനെന്ന് വിധിച്ച് ജയിലിലായ മുഹമ്മദ് സനാവുള്ളയ്ക്ക് ജാമ്യം അനുവദിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ആസാം സ്വദേശിയായ മുഹമ്മദ് സനാവുള്ള തന്റെ ആര്‍മി റിട്ടേയര്‍മെന്റിന് ശേഷം അസാം ബോര്‍ഡര്‍ പൊലിസില്‍ സബ് ഇന്‍സ്പെക്ടറായിരുന്നു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ഇപ്പോള്‍ സനാവുള്ളയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Topics

Share this story