Times Kerala

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം

 
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂണിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. മെയ് പകുതിയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.അതേസമയം, കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂൺ 20 ന് നടത്താനിരുന്നത് മാറ്റുമെന്നാണ് റിപ്പോർട്ട്. കർണാടകയിലെ മാനേജ്മെന്‍റുകളുടെ എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സ് നേരത്തെ തുടങ്ങാൻ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് പ്രതിസന്ധി തുടരുകയാണെങ്കിൽ എല്ലാ ക്ലാസുകൾക്കും ജൂണിൽ ഓൺലൈൻ ക്ലാസ് തുടങ്ങാനാണ് ഇപ്പോഴത്തെ തീരുമാനം.

Related Topics

Share this story