Times Kerala

മോഷ്ടിച്ച ബൈക്കുമായി പോയത് ഉടമയുടെ മുൻപിലൂടെ ; മോഷ്ടാക്കളെ പിന്തുടർന്ന് പിടിച്ച് ഉടമ

 
മോഷ്ടിച്ച ബൈക്കുമായി പോയത് ഉടമയുടെ മുൻപിലൂടെ ; മോഷ്ടാക്കളെ പിന്തുടർന്ന് പിടിച്ച് ഉടമ

ച​ങ്ങ​നാ​ശ്ശേ​രി : മോഷ്ടിച്ച ബൈക്കുമായി റോഡിൽ പോയ യുവാക്കളെ ഉടമ പിടികൂടി . സംഭവത്തിൽ പാ​ല​ത്തു​ങ്ക​ല്‍ നോ​ബി​ന്‍ ബൈ​ജു(19), ച​ങ്ങ​നാ​ശ്ശേ​രി ചെ​റു​പു​ര​യി​ടം അ​നൂ​പ്(19), നാ​ലു​കോ​ടി സ്വ​ദേ​ശി സ​ജി​ത്(20) എ​ന്നി​വരെ പോലീസ് അറസ്റ്റ് ചെയ്തു . തൃ​ക്കൊ​ടി​ത്താ​നം കൊ​ക്കോ​ട്ടു​ചി​റ സ്വ​ദേ​ശി ജോ​സ​ഫി​െന്‍റ വീ​ടി​െന്‍റ പോ​ര്‍ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന യ​മ​ഹാ ബൈക്ക് ആണ് ഇവർ മോഷ്ടിച്ചത് . ബൈ​ക്ക് മോ​ഷ​ണം പോ​യ​തി​നെ തു​ട​ര്‍ന്ന് വീ​ട്ടി​ലെ​ത്തി​യ ജോ​സ​ഫി​​െന്‍റ മ​ക​നും കൂ​ട്ടു​കാ​ര​നും കൂ​ടി തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കിയിരുന്നു .​​ശേ​ഷം റോ​ഡി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ ഇ​വ​രു​ടെ മു​ന്നി​ല്‍കൂ​ടി മോ​ഷ​ണം പോ​യ ബൈ​ക്കു​മാ​യി ര​ണ്ടു​പേ​ര്‍ ഓ​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെട്ടു .തുടർന്ന് മോഷ്ടാക്കളെ ഇവർ പിന്തുടർന്നു .അമിതവേഗതയിൽ പോയ മോഷ്ടാക്കൾ അപലടത്തിൽ പെടുകയായിട്ടിരുന്നു . തു​ട​ര്‍ന്ന് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​നൂ​പ് അ​ട​ത്തു​ള്ള മ​തി​ല്‍ ചാ​ടി ഇ​രു​ട്ടി​ല്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ല്‍, പു​റ​കെ വ​ന്ന വാ​ഹ​ന​ത്തി​െന്‍റ ഉ​ട​മ​ക​ള്‍ നോ​ബി​നെ പി​ടി​കൂ​ടി.നോ​ബി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് അ​നൂ​പി​നെ​യും സ​ജി​ത്തി​നേ​യും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്.

Related Topics

Share this story