Times Kerala

വിനോദസഞ്ചാരത്തിനായി വാടകയ്‌ക്കെടുത്തത് ‘കെ .എ​സ്.​ആ​ർ.​ടി.​സി’ ബ​സ് ;പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ളവർ ഇരുന്നത് ബ​സി​ന്​ മു​ക​ളി​ൽ; ​ ആ​ന​വ​ണ്ടി ഫാ​ൻ​സിന്‍റെ ഉ​ല്ലാ​സ​യാ​ത്ര വി​വാ​ദ​ത്തി​ൽ

 
വിനോദസഞ്ചാരത്തിനായി വാടകയ്‌ക്കെടുത്തത് ‘കെ .എ​സ്.​ആ​ർ.​ടി.​സി’ ബ​സ് ;പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ളവർ ഇരുന്നത്  ബ​സി​ന്​ മു​ക​ളി​ൽ; ​ ആ​ന​വ​ണ്ടി ഫാ​ൻ​സിന്‍റെ ഉ​ല്ലാ​സ​യാ​ത്ര വി​വാ​ദ​ത്തി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വിനോദസഞ്ചാരത്തിനായി കെ .എ​സ്.​ആ​ർ.​ടി.​സി ബ​സ് വാ​ട​ക​ക്കെ​ടു​ത്ത് കേ​ന്ദ്ര​ങ്ങ​ൾ ക​റ​ങ്ങി​യു​ള്ള ആ​ന​വ​ണ്ടി ഫാ​ൻ​സിെൻറ യാത്ര വിവാദത്തിലായി . ഇവർ ബ​സി​നു മു​ക​ളി​ൽ ക​യ​റി​യി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറലായിരുന്നു .തുടർന്നാണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ പ്ര​തി​ക്കൂ​ട്ടി​ലാ​യത്. ഡി​പ്പോ​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്രവർത്തികൾക്കെതിരെ ജീ​വ​ന​ക്കാ​രും രം​ഗ​ത്തെ​ത്തിയിരുന്നു .

ജി​ല്ല​ക്ക് പു​റ​ത്തു​നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ കൂ​ട്ടാ​യ്മ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ​ത്തി ര​ണ്ട് ബ​സു​ക​ൾ വാ​ട​ക​ക്കെ​ടു​ത്ത​ത്. ഇവർ മു​ത്ത​ങ്ങ, കാ​രാ​പ്പു​ഴ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു യാ​ത്ര ചെയ്തത് .

അതെസമയം കാ​രാ​പ്പു​ഴ​യി​ൽ ബ​സി​നു മു​ക​ളി​ൽ ക​യ​റി​യി​രു​ന്നു​ള്ള സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങൾ നടത്തിയ ഇവർ ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ടങ്ങളിൽ നിന്നും ഒ​ഴി​വാ​യ​ത്. പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബ​സി​നു മു​ക​ളി​ൽ കയറി ഇരുന്നു . മു​ക​ളി​ലെ വൈ​ദ്യു​തി ലൈ​ൻ ഗൗ​നി​ക്കാ​തെ​യാ​യി​രു​ന്നു ഇവരുടെ ഉല്ലാസയാത്ര . അതേസമയം പി​റ​കി​ലെ ടൂ​റി​സ്​​റ്റ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ര​ഹ​സ്യ​മാ​യി ഇ​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് ടൂ​റി​സ്​​റ്റ് ബ​സു​കാ​ർ അ​വ​രു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ൽ പോ​സ്​​റ്റ് ചെയ്യുകയും ചെയ്തു .ഇതോടെയാണ് യാ​ത്ര വി​വാ​ദ​മാ​യ​ത്.

Related Topics

Share this story