Times Kerala

നടനും സംവിധായകനുമായ കുമരജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 
നടനും സംവിധായകനുമായ കുമരജനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: നടനും സംവിധായകനുമായ കുമരജനെ (35) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാമക്കലിലെ വസതിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിങ്ങിന്റെ പ്രാഥമിക നിഗമനം. ഏതാനും തമിഴ് സിനിമകളില്‍ കുമരജന്‍ അഭിനയിച്ചിട്ടുണ്ട്. സന്തിപ്പോം സിന്തിപ്പോം എന്ന തമിഴ്ചിത്രം നിർമ്മിച്ചതും കുമരാജനാണ്. ലോക്ഡൗണില്‍ സിനിമകള്‍ പ്രതിസന്ധിയിലായതോടെ കുമരജന്‍ വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

Related Topics

Share this story