Times Kerala

വിശുദ്ധ ഖുർആനിൽ നിന്ന് 26 വാക്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി

 
വിശുദ്ധ ഖുർആനിൽ നിന്ന് 26 വാക്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: വിശുദ്ധ ഖുർആനിൽ നിന്ന് 26 വാക്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. യുപി മുൻ ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. തികച്ചും ബാലിശമെന്ന് ആവശ്യമെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ഖുറാനിലെ ഈ 26 വാക്യങ്ങൾ ഭീകരതയെ പ്രോത്സാഹിപ്പിക്കുവെന്ന് ആരോപിച്ച് റിസ്വി സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ആർ. എഫ്. നരിമാൻ, ബി. ആർ. ഗവായി, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് തള്ളിയത്. കൂടാതെ ഹർജിക്കാരന് അൻപതിനായിരം രൂപാപിഴയും കോടതി വിധിച്ചു.

Related Topics

Share this story