Times Kerala

ഇൻഡ്യാക്കാരനായ ഹിന്ദു യുവാവിനെ പതിവായി സന്ദർശിച്ചു, പാക്കിസ്ഥാനി പെൺക്കുട്ടിയെ കുടുംബം വീട്ടുതടങ്കലിലാക്കി; ഒടുവിൽ രക്ഷകരായി ഇറ്റാലിയൻ പോലീസ്

 
ഇൻഡ്യാക്കാരനായ ഹിന്ദു യുവാവിനെ പതിവായി സന്ദർശിച്ചു, പാക്കിസ്ഥാനി പെൺക്കുട്ടിയെ കുടുംബം വീട്ടുതടങ്കലിലാക്കി; ഒടുവിൽ രക്ഷകരായി ഇറ്റാലിയൻ പോലീസ്

റോം: ടസ്കൻ നഗരത്തിൽ വീട്ടുതടങ്കലിലായിരുന്ന പാകിസ്ഥാനി മുസ്ലീം പെൺകുട്ടിയെ ഒടുവിൽ ഇറ്റാലിയൻ പൊലീസ് മോചിപ്പിച്ചു. നേരത്തെ, പഠനാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിൽ നിന്ന് താൻ വീട്ടുതടങ്കലിലാണെന്ന് പെൺകുട്ടി പൊലീസിനെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നു .അതേസമയം, ഇൻഡ്യാക്കാരനായ ഹിന്ദു യുവാവിനെ പതിവായി സന്ദർശിച്ചതിനാണ് പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കിയതെന്നാണ് റിപ്പോർട്ട്.

കുട്ടിയുടെ മൊബൈൽ ഫോൺ വീട്ടുകാർ പിടിച്ചുവയ്ക്കുകയും വീട്ടുകാരുടെ സാനിധ്യത്തിൽ മാത്രം പുറത്തുപോകാൻ അനുവദിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇനിയും യുവാവിനെ കാണാൻ ശ്രമിച്ചാൽ പെൺകുട്ടിയെ പാകിസ്ഥാനിലേക്ക് അയക്കുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്ഞു. ഒരു വർഷത്തിനടുത്തായി ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നെന്നും യുവാവ് ഹിന്ദു മതത്തിൽ പെട്ടയാളാണെന്ന് പെൺകുട്ടിയുടെ വീട്ടുകാർ മനസിലാക്കുന്നതുവരെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും പൊലീസിനെ അറിയിച്ചു.

അതേസമയം, കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും, പെൺകുട്ടിയെ വെൽഫെയർ ഹോമിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

Related Topics

Share this story