Times Kerala

വയലറ്റ് കാബേജിന്റെ ആരോഗ്യഗുണങ്ങള്‍

 
വയലറ്റ് കാബേജിന്റെ ആരോഗ്യഗുണങ്ങള്‍

വയലറ്റ് നിറത്തിലുളള റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അതിനാല്‍ സ്‌ത്രീകളും കുട്ടികളും മടികൂടാതെ കഴിക്കാന്‍ തയ്യാറാകണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വയലറ്റ് ക്യാബേജ് ഒരു കപ്പു കഴിച്ചാല്‍ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ കൊളസ്ട്രോള്‍, യൂറിക് ആസിഡ് എന്നിവ കുറയ്ക്കും.ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാന്‍‌സര്‍ തടയുന്നതിനും ഈ ഇലക്കറി ഉത്തമമാണ്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വൈറ്റമിന്‍ കെ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിന്‍ സി, ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന വൈറ്റമിന്‍ സി, ഇ, എ എന്നിവയും ധാരാളമായി വയലറ്റ് നിറത്തിലുള്ള കാബേജില്‍ അടങ്ങിയിട്ടുണ്ട്.വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.വൈറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ടതുന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് വയലറ്റ് ക്യാബേജ് .

Related Topics

Share this story