Times Kerala

വൻ നാശനഷ്ടങ്ങൾ വിതച്ച് “സെറോജ”; ഓസ്‌ട്രേലിയയുടെ തീരത്ത് അതിശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ്- വീഡിയോ കാണാം

 
വൻ നാശനഷ്ടങ്ങൾ വിതച്ച് “സെറോജ”; ഓസ്‌ട്രേലിയയുടെ തീരത്ത്  അതിശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ്- വീഡിയോ കാണാം

ഞായറാഴ്ച രാത്രി ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ചത് ഉഷ്ണമേഖലാ ചുഴലിക്കാറ്റായ “സെറോജ”. പ്രദേശത്ത് വൻ നാശനഷ്ടങ്ങളും വൈദ്യുതിതടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം രാത്രി 8 മണിയ്ക് കൽബാരിയ്ക്ക് തെക്കായാണ് സെറോജ കര തൊട്ടത്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ അതിശക്തമായടിച്ച കാറ്റിനെ കാറ്റഗറി 3 യിലാണ് ഉൾപ്പെടുത്തിയിരിയ്ക്കുന്നത് . തെക്ക്-കിഴക്ക് ദിശയിൽ ദാൽവാലിനുയിലേക്ക് കടന്നതോടെ ശക്തികുറഞ്ഞ് കാറ്റഗറി 2 യിൽ പെടുന്ന മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള കാറ്റായി മാറി. കൽ‌ബാരി ജെറാൾ‌ട്ടൺ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സമായതിനെത്തുടർന്ന് മെഴുകുതിരി വെളിച്ചത്തിലായിരുന്നു മുഴുവൻ പ്രദേശവും. “കുറച്ചു പതിറ്റാണ്ടുകൾക്കിടയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീവ്രമായ കാറ്റ് ” എന്നാണ് പടിഞ്ഞാറൻ ആസ്ട്രേലിയയുടെ ഭരണാധികാരിയായ പ്രീമിയർ മാർക്ക് മക്ഗൊവൻ അഭിപ്രായപ്പെട്ടത്. വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Topics

Share this story