Times Kerala

യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ ആസ്തി 16,700 കോടി രൂപ

 
യുടിഐ ഫ്‌ളെക്‌സി ക്യാപ് ഫണ്ടിന്റെ ആസ്തി 16,700 കോടി രൂപ

കൊച്ചി: യുടിഐയുടെ ഓഹരി അധിഷ്ഠിത ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 16,700 കോടി രൂപയായതായി 2021 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 13 ലക്ഷം നിക്ഷേപകരാണ് പദ്ധതിയിലുള്ളത്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ ആന്റ് ടി ഇന്‍ഫോടെക്, ഇന്‍ഫോസിസ്, എച്ചഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ആസ്ട്രല്‍ പോളി ടെക്‌നിക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ടിസിഎസ്, മൈന്‍ഡ്ട്രീ എന്നിവയിലാണ് പദ്ധതിയുടെ നിക്ഷേപത്തിന്റെ 41 ശതമാനവും എന്നും മാര്‍ച്ച് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപം വളര്‍ത്തിയെടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഗുണമേന്‍മയുള്ള ബിസിനസുകളിലെ നിക്ഷേപത്തിലൂടെ ദീര്‍ഘകാല മൂലധന വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കും യോജിച്ചതാണ് ഫ്‌ളെക്‌സി ക്യാപ് പദ്ധതി. കുറഞ്ഞത് അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയുള്ള ദീര്‍ഘ സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നിലുളളവര്‍ക്ക് ഇതു പരിഗണിക്കാം.

Related Topics

Share this story