കരളിനെ സംരക്ഷിക്കാൻ പാലിക്കേണ്ട കാര്യങ്ങൾ

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. ശുദ്ധീകരണം, വിഘടനം, സംഭരണം തുടങ്ങി നിരവധി ധർമങ്ങ‌ളാണ് കരളിനുള്ളത്. കരള്‍ രോഗബാധയുണ്ടാകാതിരിക്കാന്‍ ഭക്ഷണകാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. ശരീരത്തിന് ഗുണമെങ്കിലും ചില ഭക്ഷണങ്ങള്‍ അമിതമായാല്‍ അത് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ, സമീകൃതമായ ആഹാരരീതിയിലേക്ക് മാറേണ്ടത് ആവശ്യമാണ്.

ചപ്പാത്തി, ബ്രെഡ്, ചോറ്, ചോളം, ഓട്സ് പൊടി, പാൽ, പാൽ ഉത്പന്നങ്ങ‌ൾ, സൂപ്പ്, പാകം ചെയ്ത പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, മധുരകിഴങ്ങ്, ചേന, കാച്ചിൽ, പഴവർഗങ്ങ‌ൾ, പഴത്തിന്റെ ജ്യൂസ്, തേൻ, വെള്ളം, ഗ്ലൂക്കോസ് വെള്ള ം എന്നിവ കരളിന് ഗുണം നൽകുന്നു. തിളപ്പിച്ച പാൽ ഒരു ഗ്ലാസ്, പുഴുങ്ങിയ മുട്ടയുടെ വെള്ള, ഗോതമ്പിൻ്റെ ബ്രെഡ് എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇടവേള സമയത്ത് സൂപ്പ്, നാരങ്ങാ വെള്ളം എന്നിവ കഴിക്കുന്നത് ഉന്മേഷം നൽകും.ചിക്കൻ, വെജിറ്റബിൾ സൂപ്പ്, കഴുകി ഉണ്ടാക്കിയ പരിപ്പ്, മീൻ, ചോറ് എന്നിവ ഉച്ചക്ക് കഴിക്കണം. വൈകുന്നേരം ചായ, കാപ്പി, ജ്യൂസ്, നാരങ്ങാ വെള്ളം എന്നിവ ഉന്മേഷം നൽകും.

Loading...
You might also like

Leave A Reply

Your email address will not be published.