Times Kerala

സത്യം പറഞ്ഞാ വിശ്വസികുവോ; ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

 
സത്യം പറഞ്ഞാ വിശ്വസികുവോ; ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ബിജുമേനോന്‍ സംവൃത സുനില്‍ കൂട്ടുകെട്ടില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “സത്യം പറഞ്ഞാ വിശ്വസികുവോ”. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ദിലീപിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയ സജീവ് പാഴൂരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഉര്‍വ്വശി തിയ്യേറ്റേഴ്‌സ്,ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍ എന്നിവയുടെ ബാനറില്‍ അനീഷ് എം തോമസ്,രമാദേവി,സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story