Times Kerala

കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ സംഭവം; കെഎംആർഎൽ അന്വേഷണത്തിന് ഉത്തരവിട്ടു

 
കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ സംഭവം; കെഎംആർഎൽ അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്ന് വീണ സംഭവത്തില്‍ കെഎംആർഎൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.  നടി അര്‍ച്ചന കവിയും അച്ഛനും യാത്ര ചെയ്ത കാറിന് മുകളിലേക്കായിരുന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണത്. സംഭവം അര്‍ച്ചന ട്വിറ്ററിലൂടെ ചിത്ര സഹിതം പങ്കുവച്ചതിനെ  തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആലുവ മുതൽ മഹാരാജസ് വരെ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിർമ്മാണ ചുമതലയുണ്ടായിരുന്ന ഡിഎംആർസിയോടും കെഎംആര്‍എല്‍ റിപ്പോർട്ട് തേടി. കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനും കെഎംആർഎൽ തീരുമാനിച്ചിട്ടുണ്ട്..

കഴിഞ്ഞ ബുധനാഴ്ച (ജൂൺ 5) നടി അർച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. മുട്ടത്തുവച്ചായിരുന്നു അപകടം. തലനാരിഴയ്ക്കാണ് അർച്ചന കവി രക്ഷപ്പെട്ടത്. കോൺക്രീറ്റ് പാളിയുടെ വീഴ്ചയിൽ കാറിന്റെ മുൻഭാഗം തകർന്നു.  സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story