Times Kerala

പെൺകുട്ടിയെ സൈറ്റടിച്ച് കാണിച്ചു, ഫ്‌ളൈയിംഗ് കിസ്സും നല്‍കി; ഇരുപതുകാരന് പോക്സോ കോടതി വിധിച്ചത് ഒരു വര്‍ഷം കഠിന തടവും പിഴയും

 
പെൺകുട്ടിയെ സൈറ്റടിച്ച് കാണിച്ചു, ഫ്‌ളൈയിംഗ് കിസ്സും നല്‍കി; ഇരുപതുകാരന് പോക്സോ കോടതി വിധിച്ചത് ഒരു വര്‍ഷം കഠിന തടവും പിഴയും

പൂനെ: പതിമൂന്നു വയസുള്ള പെണ്‍കുട്ടിയെ കണ്ണിറുക്കി കാണിക്കുകയും, ഫ്‌ളൈയിംഗ് നൽകുകയും ചെയ്ത 20 കാരന് കിട്ടിയത് എട്ടിന്റെ പണി. യുവാവിന്റെ കണ്ണിറുക്കലും ഫ്ളൈയിംഗ് കിസ് നല്‍കലും ലൈംഗിക ചേഷ്ടകളാണെന്ന് വിലയിരുത്തി മുംബൈയിലെ പോക്സോ കോടതി ഇരുപതുകാരന് ശിക്ഷ വിധിക്കുകയായിരുന്നു. ഒരു വര്‍ഷത്തെ കഠിന തടവും 15,000രൂപ പിഴയുമാണ് ഓടാതെ ശിക്ഷ വിധിച്ചത്. ഇതിൽ പതിനായിരം രൂപ പെണ്‍കുട്ടിയ്ക്കുള്ള നഷ്ടപരിഹാരമാണെന്നും കോടതി വിധിച്ചു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29ന് സഹോദരിക്കൊപ്പം പുറത്തുപോയ തന്നെ നോക്കി അയല്‍വാസിയായ യുവാവ് കണ്ണിറുക്കി കാട്ടുകയും ഫളൈയിംഗ് കിസ് നല്‍കുകയും ചെയ്തെന്നായിരുന്നു പെണ്‍കുട്ടി നൽകിയ പരാതി.ഇതിന് മുന്‍പും യുവാവ് ഇത്തരത്തിലുള്ള ചേഷ്ടകൾ കിട്ടിയിട്ടുണ്ടെന്നും പെൺകുട്ടി കോടതിയിൽ മൊഴി നൽകി. കേസില്‍ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും യുവാവ് ലൈംഗിക ചേഷ്ടയോടെ പെരുമാറിയതായി കുട്ടിയോ അമ്മയോ പരാതിയില്‍ പറയുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു.എന്നാല്‍ പറഞ്ഞുവിലക്കിയിട്ടും പ്രതി നിരന്തരം ഇത്തരത്തിലുള്ള പ്രവൃത്തി തുടരുകയായിരുന്നെന്നും ലൈംഗിക ചുവയോടെ തന്നെയാണ് പെരുമാറിയതെന്ന് സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാണെന്നും വിലയിരുത്തിയ ശേഷമാണ് കോടതി യുവാവിന് ശിക്ഷ വിധിച്ചത്.

Related Topics

Share this story